ആക്ഷന്‍ ഭാവത്തില്‍ സ്റ്റൈല്‍ മന്നന്‍; ‘ദര്‍ബാറി’ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍

single-img
12 September 2019

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ദര്‍ബാര്‍’. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ്‌ രജനി എത്തുക. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്റില്‍ ആക്ഷന്‍ ഭാവത്തിലാണ് താരം.

നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ട്വിറ്ററില്‍ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പങ്കുവെച്ചിരുന്നു. നയന്‍താര, സുനില്‍ ഷെട്ടി, പ്രതീക് ബാബര്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായി എത്തും. 2020ല്‍ പൊങ്കലിന് റീലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്.