കാശ്മീരിൽ ഭീകരവാദികളെ അയച്ച് പാകിസ്താന്‍ ആക്രമണത്തിന് ശ്രമിക്കുന്നു; യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്ത്യ

single-img
12 September 2019

ഭീകരവാദികളെ അയച്ച് കാശ്മീരിൽ അക്രമത്തിന് പാകിസ്താൻ ശ്രമിക്കുന്നതായി ഇന്ത്യ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കാശ്മീരിലെ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന പാകിസ്താൻ ഉന്നയിച്ച ആവശ്യം ഐക്യരാഷ്ട്ര സഭ ഇന്നലെ തള്ളിയിരുന്നു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസിനെ ഇന്നലെ യുഎന്നിലെ പാകിസ്താൻ അംബാസഡർ മലീഹ ലോധി കണ്ടിരുന്നു.

കാശ്മീരിൽ ഇപ്പോഴുള്ള സ്ഥിതിയിൽ സെക്രട്ടറി ജനറൽ ഗുട്ടെറസിന് അതിയായ ആശങ്കയുണ്ടെന്ന് വക്താവ് സ്റ്റെഫാൻ ജാറിക് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇന്ത്യ- പാക് തർക്കം ഏറ്റമുട്ടലിലേക്ക് നീങ്ങുമോ എന്ന ആശങ്കയുണ്ട്. പക്ഷെ ഐക്യരാഷ്ട്രസഭ ഏകപക്ഷീയമായി ഇടപെടില്ല. ഇരു രാജ്യങ്ങളും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം എന്നാണ് സെക്രട്ടറി ജനറലിൻറെ നിലപാടെന്നും ജാറിക് വ്യക്തമാക്കിയിരുന്നു.