ഷെഹ്‌ലാ റാഷിദിന്റെ മുഖം പോണ്‍ സിനിമയിലെ ചിത്രത്തില്‍ മോര്‍ഫ് ചെയ്ത് പ്രചാരണം; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കടുക്കുന്നു

single-img
12 September 2019

കാശ്മീരിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകയും ആക്ടിവിസ്റ്റും ജെഎൻയു സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയുമായ ഷെഹ്‌ലാ റാഷിദിന്റെ മുഖം ജോണി സിൻസ് എന്ന പ്രസിദ്ധ പോൺസ്‌റ്റാറിന്റെ ഒരു സിനിമയിലെ സ്റ്റിൽ ചിത്രത്തിലേക്ക് മോർഫ് ചെയ്തു കയറ്റിയ പ്രവൃത്തിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം കടുക്കുന്നു. ഇന്ത്യൻ സർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ അന്ന് തൊട്ടേ സർക്കാരിനെ കണക്കറ്റു വിമർശിക്കുന്നതിൽ മുന്നിലുണ്ടായിരുന്നു ഷെഹ്ല.

സോഷ്യൽ മീഡിയയിൽ ആർഎസ്എസ് വിരുദ്ധ പ്രത്യയ ശാസ്ത്രം മുന്നോട്ടു നിർത്തുന്ന ഷെഹ്ലയുടെ പ്രസ്താവനകൾക്കും ട്വീറ്റുകൾക്കും എതിരെ ഇന്റർനെറ്റിൽ ശക്തമായ പ്രവർത്തനങ്ങൾ നടന്നുവരുന്നുമുണ്ട്. ഈ സമയമാണ് ജോണി സിൻസിന്റെ ഒരു ചിത്രത്തിലെ രംഗത്തിൽ ഷെഹ്ലയുടെ മുഖം മോർഫു ചെയ്തു കയറ്റിക്കൊണ്ടുള്ള ട്രോൾ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്.

ആശുപത്രിയിൽ ഒരു ഡോക്ടറുടെ വേഷത്തിലാണ് ജോണി സിൻസ്‌.അവിടെ രോഗിയായി കാണിച്ചിരിക്കുന്ന യുവതിയുടെ മുഖത്ത് ഷെഹ്ലയുടെ മുഖം ഫോട്ടോഷോപ്പ് ഉപയോഗിച്ച് ചേർത്തിരിക്കുന്നു. കാശ്മീരിൽ പെല്ലറ്റ് കൊണ്ട് പരിക്കുപറ്റിയ ഷെഹ്‌ലാ റാഷിദിനെ അമേരിക്കയിലെ പ്രസിദ്ധനായ നേത്ര രോഗ വിദഗ്ദ്ധനായ ജനാർദ്ദൻ സിൻഹ പരിശോധിക്കുന്നു എന്നായിരുന്നു ഫോട്ടോയുടെ കാപ്‌ഷൻ.

പോസ്റ്റുകൾക്കെതിരെ ഷെഹ്ല റാഷിദ് ഡൽഹി പോലീസിന് പരാതി നൽകി. ഉടൻതന്നെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്‌തെങ്കിലും, സംഭവത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.