മദ്യപാനത്തിനിടയില്‍ വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയല്‍ യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

single-img
12 September 2019

മദ്യപാനത്തിനിടയില്‍ വാക്കുതര്‍ക്കം ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരം തമ്പാനൂരിലെ ബോബന്‍ പ്ലാസ ഹോട്ടലില്‍ കുത്തേറ്റ് യുവാവ് മരിച്ചു. പൂജപ്പുര സ്വദേശിയായ ശ്രീനിവാസന്‍ ആണ് മരിച്ചത്.ഇയാൾക്കൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്.

ഇന്ന് രാവിലെ ഏഴരയോടെ ഈ സംഘം ഹോട്ടലില്‍ മുറിയെടുത്തത്. മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീനിവാസനെ സുഹൃത്തുക്കള്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് കുത്തിയെന്നാണ് പോലീസ് പറയുന്നത്. ശ്രീനിവസന്‍റെ നിലവിളി കേട്ട് ഹോട്ടല്‍ ജീവനക്കാര്‍ എത്തുകയായിരുന്നു. ഇവർ വിവരം അറിയിച്ചതിനെതുടര്‍ന്ന് പോലീസെത്തി ഗിരീഷിനെയും സന്തോഷിനെയും കസ്റ്റഡിയിലെടുത്തു.