മരട് ഫ്‌ളാറ്റ് പൊളിക്കല്‍; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഫ്‌ളാറ്റുടമകള്‍ സങ്കട ഹര്‍ജി നല്‍കും

single-img
12 September 2019

കൊച്ചി: മരട് നഗരസഭയിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റാനുള്ള സുപ്രീം കോടതി വിധിക്കെതിരെ ഫ്ളാറ്റുടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കും.ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുന്നതിന് പുറമേയാണ് രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഇടപെടല്‍ തേടുന്നത്.കൂടാതെ സംസ്ഥാനത്തെ 140 എംഎല്‍എ മാര്‍ക്കും നിവേദനം നല്‍കും.തങ്ങളായി നിയമലംഘനമൊന്നും നടത്തിയിട്ടില്ലെന്ന് ഫ്‌ളാറ്റുടമകള്‍ പറയുന്നു.

സുപ്രീം കോടതിയുടെ അന്ത്യാശാസനത്തെ തുടര്‍ന്ന് അഞ്ചു ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ടു മരട് നഗരസഭാ ഫ്‌ളാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കുടിയൊഴിപ്പിക്കല്‍ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി അടുത്ത തിങ്കളാഴ്ച ഹൈകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും.

കൂടാതെ ഫ്‌ളാറ്റ് സമുച്ഛയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപെട്ടു സംസ്ഥാന സര്‍ക്കാര്‍ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍ നിന്ന് നിയമപദേശം തേടുകയും ചെയ്തു.സെപ്റ്റംബര്‍ 20-ന് റിപ്പോര്‍ട്ട് നല്‍കുമ്‌ബോള്‍ കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും സുപ്രീംകോടതിയെ അറിയിക്കാണമെന്നാണ് സോളിറ്റര്‍ ജനറല്‍ നല്‍കിയ ഉപദേശം.