ലഡാക്ക് അതിര്‍ത്തിയില്‍ പ്രകോപനം;ഇന്ത്യ- ചൈനീസ് ആര്‍മികള്‍ ഏറ്റുമുട്ടലിനൊരുങ്ങി

single-img
12 September 2019

ലഡാക്ക്: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് ആര്‍മിയും ഏറ്റുമുട്ടലിനൊരുങ്ങിയതായി റിപ്പോര്‍ട്ടുകള്‍.
പാങ്കോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്താണ് പരസ്പരം ഏറ്റുമുട്ടുന്ന നിലയിലേക്ക് ഇരു സേനകളും എത്തിയത്. എന്നാല്‍ ഇരു സേനാവിഭാഗങ്ങളിലെയും ഉന്നതര്‍ തമ്മില്‍ നടന്ന പ്രതിനിധി ചര്‍ച്ച ഫലം കണ്ടു. ഇതോടെ ഇരുവിഭാഗവും ഏറ്റുമുട്ടലില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറുകയായിരുന്നു.

പാങ്കോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് ഇന്ത്യന്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെ ചൈനീസ് സൈനികര്‍ തടഞ്ഞതിനെ
തുടര്‍ന്നാണ്‌ തര്‍ക്കങ്ങളും ചെറിയ രീതിയിലുള്ള സംഘര്‍ഷവും ഉണ്ടായത്. പ്രദേശത്തേക്ക് ഇരു രാജ്യങ്ങളും കൂടുതല്‍ സൈന്യത്തെ എത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ടിബറ്റ് മുതല്‍ ലഡാക്ക് വരെ നീളുന്ന തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. മുന്‍പും ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് ചുറ്റും ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.