മഴ ലഭിക്കാനായി തവളകളെ കല്ല്യാണം കഴിപ്പിച്ചപ്പോൾ ലഭിച്ചത് റെക്കോഡ് മഴ; ഇപ്പോൾ മഴ നിലയ്ക്കാനായി ആ വിവാഹ ബന്ധം വേര്‍പെടുത്തി

single-img
12 September 2019

വേനല്‍ക്കാലത്ത് മഴ ലഭിക്കാനായി ഭോപ്പാലില്‍ കഴിഞ്ഞ ജൂലൈ 19നാണ് തവളക്കല്ല്യാണം നടത്തിയത്. ഇത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രണ്ട് തവളകളെ തമ്മില്‍ കല്ല്യാണം കഴിപ്പിച്ചാല്‍ മഴദൈവം പ്രീതിപ്പെടുമെന്ന ഗ്രാമീണരുടെ വിശ്വാസത്തെ തുടര്‍ന്നായിരുന്നു അത്. എന്തായാലും വര്‍ഷകാലം എത്തിയപ്പോള്‍ ഭോപ്പാലില്‍ ഇപ്പോള്‍ നിലയ്ക്കാത്ത മഴയാണ്. ഒടുവില്‍ മഴ നിലയ്ക്കാനായി ആ വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുന്നു.

കഴിഞ്ഞ ദിവസം 24 മണിക്കൂറില്‍ ഭോപ്പാലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് നര്‍മ്മദ നദി കരകവിഞ്ഞു. നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേയ്ക്ക് ഉയരുന്നതിനെ തുടര്‍ന്ന് വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. വിവാഹ ശേഷം ഈ കുറഞ്ഞ വിവാഹ നാളുകള്‍ കൊണ്ട് അവര്‍ പരസ്പരം ഏറെ അടുത്തിരുന്നു.

അതിനാല്‍ തന്നെ അവയെ അകറ്റുന്നതില്‍ പലര്‍ക്കും ആശങ്കയുമുണ്ട്. എന്ത് സംഭവിച്ചാലും മഴ നിലയ്ക്കാത്ത അവസ്ഥയില്‍ നിന്നും മോചനം നേടാന്‍ ആചാരപ്രകാരം തന്നെ ആ ‘ദമ്പതികളെ’ വേര്‍പെടുത്തിയെന്ന വാര്‍ത്ത ഇന്ത്യ ടുഡ‍േയാണ് പുറത്ത് വിട്ടത്.