മോദി ഐഎസ് ആർ ഒയിൽ കാല് കുത്തിയതാണ് ചന്ദ്രയാൻ ദൗത്യത്തിന് തിരിച്ചടിയേൽക്കാൻ കാരണം: കുമാരസ്വാമി

single-img
12 September 2019

പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ് ആർ ഒയിൽ കാല് കുത്തിയതാണ് രാജ്യത്തിന്റെ ചന്ദ്രയാൻ രണ്ട് ദൗത്യം തിരിച്ചടി നേരിട്ടതെന്ന് മുൻ കർണ്ണാടക മുഖ്യന്ത്രി എച്ച് ഡി കുമാരസ്വാമി. താനാണ് രാജ്യത്തിന്റെ പേടകം ചന്ദ്രനിൽ ഇറക്കാൻ പോകുന്നത് എന്ന ചിത്രീകരിക്കാനാണ് മോദി ശ്രമിച്ചതെന്നും കുമാരസ്വാമി ആരോപിക്കുന്നു. ഐഎസ് ആർ ഒ കൈവരിക്കുന്ന നേട്ടം സ്വന്തം പേരിലാക്കാനാണ് മോദി ബെംഗളൂരുവിലെ ഇസ്ട്രാക് കേന്ദ്രത്തിലെത്തിയെന്നാണ് കുമാരസ്വാമി പറയുന്നത്.

ഈ മാസം ഏഴിന് പുലർച്ചെ 1.53നായിരുന്നു ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തേണ്ടിയിരുന്നത്.പക്ഷെ അപ്രതീക്ഷിതമായി ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അടുത്ത് എത്തിയശേഷം ലാൻഡറുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഈ ലാൻഡിംഗിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി ബെംഗളൂരു പീനയിലെ ഇസ്ട്രാക് കേന്ദ്രത്തിലെത്തിയിരുന്നു.

ദൗത്യം പാളിയെന്ന് ശാസ്ത്രജ്ഞർ അറിയിച്ച ശേഷം അവിടെ നിന്ന് പോയ പ്രധാനമന്ത്രി രാവിലെ വീണ്ടും കേന്ദ്രത്തിലെത്തുകയും ശാസ്ത്രജ്ഞരെ ആശ്വസിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വാർത്താ പ്രാധാന്യവും നേടിയിരുന്നു.