ചന്ദ്രബാബു നായിഡുവും മകന്‍ നരേഷും വീട്ടു തടങ്കലില്‍ തുടരുന്നു

single-img
12 September 2019

ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നരേഷും വീട്ടു തടങ്കലില്‍. ഇന്ന് വൈകീട്ടുവരെ ഇരുവരും വീട്ടു തടങ്കലില്‍ തുടരുമെന്ന് ആന്ധ്രാ പൊലീസ് അറിയിച്ചു. ഇരുവരേയും കഴിഞ്ഞ ദിവസമാണ് പൊലീസ് വീട്ടു തടങ്കലിലാക്കിയത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉന്നയിച്ചായിരുന്നു നടപടി.

ടിഡിപി പ്രവര്‍ത്തര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഗുണ്ടൂരില്‍ ഇന്ന് റാലി നടക്കാനിരിക്കെയാണ് പൊലീസിന്റെ നടപടി. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. പൊലീസ് നടപടിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഇടപെടലാ ണെന്ന ആരോപണവും ശക്തമാണ്.