ആദ്യ ഓണത്തിൽ പട്ടുപാവാട ധരിച്ച് മകള്‍ അറിന്‍; കേരളാസാരിയില്‍ തനത് നാടന്‍ സ്റ്റൈലില്‍ അസിന്‍

single-img
12 September 2019

മലയാളത്തില്‍ തുടങ്ങി, ബോളിവുഡില്‍ വരെ എത്തിയ അസിന്‍ ബിസിനസുകാരനായ രാഹുല്‍ ശര്‍മ്മയെ വിവാഹം ചെയ്ത ശേഷം സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണ് കുറച്ചുകാലമായി. എന്നിരുന്നാലും വിശേഷ ദിവസങ്ങളിലെല്ലാം കുടുംബത്തിന്‍റെയും മകളുടേയുമെല്ലാം ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട് താരം. ഈ ഓണനാളില്‍ സോഷ്യല്‍ മീഡിയയില്‍ അസിന്‍ മകളുടെ ക്യൂട്ട് ചിത്രം താരം പങ്കുവെച്ചിരുന്നു.

അറിന്‍റെ ആദ്യ ഓണം എന്ന തലക്കെട്ടോടെയാണ് അസിന്‍ മകളുടെ ചിത്രം ഷെയറുചെയ്തത്. ഫോട്ടോയില്‍ പട്ടുപാവാട ധരിച്ചാണ് അറിന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം കേരളാസാരിയുടുത്ത് തനത് നാടന്‍ സ്റ്റൈലില്‍ ഭര്‍ത്താവ് രാഹുലുമൊത്തുള്ള ഒരു സെല്‍ഫി ചിത്രവും അസിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

View this post on Instagram

#Throwback to last year, 1st Onam as parents 🙂

A post shared by Asin Thottumkal (@simply.asin) on