അമേരിക്കയുടെ ചാന്ദ്ര ദൗത്യം വിജയിച്ചത് ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതിനാൽ: മുന്‍ ആർഎസ്എസ് നേതാവ്

single-img
10 September 2019

അമേരിക്ക നടത്തിയ ചാന്ദ്ര ദൗത്യം വിജയകരമായത് അവര്‍ ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതിനാലെന്ന് ആര്‍എസ്എസ് മുന്‍ നേതാവ്. അമേരിക്കയുടെ ദൗത്യം 39ാം ശ്രമത്തിലാണ് വിജയിച്ചത്. അതിന്റെ കാരണം അവര്‍ ഏകാദശി നാളിലാണ് വിക്ഷേപണം നടത്തിയതെന്ന് ആര്‍എസ്എസ് മുന്‍ നേതാവായ സംഭാജി ഭിന്‍ഡെ പറഞ്ഞു.

തങ്ങളുടെ ശ്രമത്തിൽ അമേരിക്ക ബഹിരാകാശ പേടകം 38 തവണ ചന്ദ്രനിറക്കാന്‍ ശ്രമിച്ചു. പക്ഷെ ഓരോ തവണയും പരാജയപ്പെട്ടു. അവരുടെ കൂടെയുള്ള ശാസ്ത്രജ്ഞരിലൊരാള്‍ ഇന്ത്യന്‍ സമയക്രമം പിന്തുടരാന്‍ നിര്‍ദേശം നല്‍കി. ആ നിർദ്ദേശപ്രകാരം ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതിനാല്‍ 39ാം തവണ ദൗത്യം വിജയകരമായെന്നും ഭിന്‍ഡെ പറഞ്ഞു.

കഴിഞ്ഞ ദിവസം സോലാപൂരിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ഭിന്‍ഡെയുടെ പരാമര്‍ശം. ഇതിന് മുൻപ് തന്‍റെ മാന്തോപ്പിലെ മാമ്പഴം കഴിച്ച യുവതികള്‍ക്ക് കുട്ടികളുണ്ടായിരുന്നതായും ഭിന്‍ഡെ അവകാശപ്പെട്ടിരുന്നു.