മലയാളികളുടെ പൊന്‍ തിരുവോണം നാളെ; സംസ്ഥാനം ഓദ്യോഗിക ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും

single-img
10 September 2019

മലയാളികളുടെ പൊന്‍ തിരുവോണം നാളെയാണ്. അതിന്റെ മുന്നോടിയായുള്ള തലേദിവസ ഉത്രാടപാച്ചിലിലാണ് കേരളം ഇപ്പോൾ. പ്രളയം നൽകിയ ക്ഷീണം അതിജീവിച്ചുകൊണ്ട് ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് നാടും നഗരവുമെല്ലാം. ഓണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ഇന്ന് ചെയ്യും.

തലസ്ഥാനത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിനാണ് ഓദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക.ചടങ്ങിൽ സിനിമാ താരങ്ങളായ ടൊവീനോ തോമസ്, കീർത്തി സുരേഷ് എന്നിവർ പങ്കെടുക്കും.
ഇതോടൊപ്പം കെഎസ് ചിത്രയുടെ നേതൃത്വത്തിലുളള സംഗീത നിശയും അരങ്ങേറും. ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തിരുവനന്തപുരം നഗരവീഥി ഇപ്പോൾ തന്നെ ദീപ്രഭയിൽ മുങ്ങി.