ഭരണഘടന നല്‍കുന്ന സംവരണ ആശയത്തെ അനുകൂലിക്കുന്നു; സമൂഹ്യവും സാമ്പത്തികവുമായ അന്തരം മാറാന്‍ സംവരണം ആവശ്യമാണെന്ന് ആർഎസ്എസ്

single-img
10 September 2019

രാജ്യത്ത് സമൂഹ്യവും സാമ്പത്തികവുമായ അന്തരം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്നും അതിനാൽ സംവരണം ആവശ്യമാണെന്നും ആർഎസ്എസ്. സംവരണത്തിന്റെ ഫലം നിലവില്‍ ലഭിക്കുന്നവര്‍ ഇത് ആവശ്യമാണെന്ന് കരുതുന്ന കാലത്തോളം സംവരണം നിലനിർത്തണമെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന നിഷ്‌കർഷിക്കുന്ന സംവരണ ആശയത്തെ ആർഎസ്എസ് പൂർണ്ണമായും അനുകൂലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

പുഷ്‌കറിൽ നടന്നിരുന്ന മൂന്ന് ദിവസത്തെ ആർഎസ്എസ് കോർഡിനേഷൻ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേപോലെ ഇന്ത്യയിലുള്ള എല്ലാ ക്ഷേത്രങ്ങളും ശ്മശാനങ്ങളും ജലസംഭരണികളും എല്ലാ ജാതിയിലുള്ളവർക്കും ഉപയോഗിക്കാൻ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിൽ അപാകതകളുണ്ടെന്നും ഇത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.