ഇനി മുതല്‍ ചോദ്യക്കടലാസുകള്‍ മലയാളത്തിലും: പിഎസ്‌‌‌സിയുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഈ മാസം 16ന്

single-img
10 September 2019

പിഎസ്‌സി നടത്തുന്ന പരീക്ഷകളുടെ ചോദ്യപേപ്പർ മലയാളത്തിലും വേണമെന്ന ആവശ്യം ശക്തമായിരിക്കെ, വിഷയത്തിൽ പിഎസ്‌സിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഈ മാസം 16 ന് തിങ്കളാഴ്ച പിഎസ്‌സിയുമായി ചർച്ച നടത്താനാണ് തീരുമാനം. ഇതിന് മുൻപ്, മലയാളത്തിൽ ചോദ്യപേപ്പർ വേണമെന്ന വിഷയം പിഎസ്‌സി അധികൃതരുമായി സംസാരിക്കുമെന്ന് സെപ്‌തംബർ ഏഴിന് ചേർന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

പക്ഷെ പിന്നീട് മുഹറം, ഓണം, രണ്ടാം ശനി തുടങ്ങി ഈ മാസം 15 വരെ അവധി ദിവസങ്ങളായതിനാലാണ് ചർച്ച നീണ്ടത്. അടുത്ത പ്രവൃത്തി ദിനം ഇനി സെപ്‌തംബർ 16 ആണ്. ആ ദിവസം തന്നെ വിഷയത്തിൽ ചർച്ച നടക്കും.