മലയാളി സമൂഹത്തിന് ഓണാശംസകള്‍ നേർന്നുകൊണ്ട് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

single-img
10 September 2019

മലയാളി സമൂഹത്തിനായി ഓണാശംസകള്‍ നേര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി. ഇന്ന് മലയാളിയും ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗവുമായ പ്രിയങ്ക രാധകൃഷ്ണനൊപ്പമാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ മലയാളി സമൂഹത്തിന് ആശംസകള്‍ നേര്‍ന്നത്.

ന്യൂസിലന്‍ഡിലുള്ള മലയാളി സമൂഹത്തിന് സന്തോഷപ്രദമായ ഓണാശംസകള്‍ നേരുന്നുവെന്ന് അവര്‍ പറഞ്ഞു.
സന്തോഷത്തോടെയും സമാധനത്തോട് കൂടിയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മലയാളി സമാജങ്ങള്‍ക്കും അവര്‍ ആശംസകള്‍ നേര്‍ന്നു.

ന്യൂസിലന്‍ഡ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ വിവിധ മലയാളി സംഘടനകളുടെ വിപുലമായ ഓണോഘോഷ പരിപാടികളാണ് നടന്ന് വരുന്നത്.