വീല്‍ചെയറിലിരുന്ന ഭിന്നശേഷി യാത്രക്കാരിയോട് എഴുന്നേല്‍ക്കാന്‍ ആവശ്യം; വിമാനത്താവളത്തിലെ ദുരനുഭവം പങ്കുവെച്ച് യുവതി

single-img
10 September 2019

ഡൽഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാരി യാത്രയ്ക്കായി വന്ന വീല്‍ചെയറിലിരുന്ന ഭിന്നശേഷി യാത്രക്കാരിയോട് മോശമായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസം വൈകീട്ട് ഡൽഹിയില്‍നിന്ന് മുംബൈയിലേക്ക് പോകാനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് യാത്രക്കാരിയായ വിരാലി മോദി പറഞ്ഞു.

ഈ യുവതി ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയാണ്. വിമാനത്താവളത്തിലെ പരിശോധന കൗണ്ടറില്‍ ഇരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥയാണ് തന്നോട് മോശമായി പെരുമാറിയതെന്ന് വിരാലി ട്വിറ്ററില്‍ കുറിച്ചു. ഇവർ പരിശോധനക്കായി തന്നോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് കഴിയില്ലെന്ന് പറഞ്ഞു.

അത് കേൾക്കാതെ തന്നോട് നാടകം കളിയ്ക്കരുതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ തട്ടിക്കയറുകയും മേലു ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു. കൈവശമുള്ള രേഖകള്‍ കാണിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ശ്രദ്ധിച്ചില്ല. തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥയെത്തിയാണ് തന്നെ പരിശോധിച്ച് പോകാന്‍ അനുവദിച്ചത്.

പിന്നീട് സംഭവത്തില്‍ എഐഎസ്എഫ് തന്നോട് ഖേദം പ്രകടിപ്പിച്ചതായും വിരാലി വ്യക്തമക്കി. സമാനമായി രണ്ട് വര്‍ഷം മുമ്പ് മുംബൈ റെയില്‍വേ സ്റ്റേഷനില്‍ തന്നെ ട്രെയിന്‍ കയറാന്‍ ശ്രമിച്ചയാള്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് വിരാലി ആരോപണമുന്നയിച്ചിരുന്നു. ആ സമയം വിരാലി തുടങ്ങിവെച്ച ‘മൈ ട്രെയിന്‍ ടൂ’ എന്ന കാമ്പയിന്‍ ട്വിറ്ററില്‍ ചര്‍ച്ചയായി. ഇതിനെ തുടര്‍ന്നാണ് കേരളത്തിൽ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ ഭിന്നശേഷി സൗഹൃദമായി പ്രഖ്യാപിച്ചത്.