യുപിയില്‍ അംബേദ്‌കർ പ്രതിമ തകർത്തു; വന്‍ പ്രതിഷേധവുമായി ദളിതർ തെരുവിലിറങ്ങി

single-img
10 September 2019

യുപിയിലെ ഹരൻപുരിൽ, ഇന്ത്യൻ ഭരണഘടനാ ശിൽപ്പിയായ ഡോ ബിആർ അംബേദ്‌കറുടെ പ്രതിമ തകർത്തു. പിന്നില്‍ ആരെന്നു വ്യക്തമല്ല. സഹരൻപുരിലുള്ള ഘുന്ന എന്ന ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന പ്രതിമയുടെ തലയും കൈയ്യും ആണ് തകർത്തത്.

പ്രതിമ തകര്‍ക്കപ്പെട്ടത്തില്‍ കുപിതരായ പ്രദേശത്തെ ദളിതർ വൻ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇവർ നിലവില്‍ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ക്രമസമാധാനം ഉറപ്പാക്കാന്‍ ശക്തമായ പോലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.