യുപിയിൽ ഭർത്താവിന്റെ മുന്നിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു; എതിർത്ത ഭർത്താവിന് നേരെ വെടിവച്ചു

single-img
9 September 2019

യുപിയിൽ ഭർത്താവിന്റെ മുന്നിൽ നാലംഗ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു. യുപിയിലെ അംറോയിലാണ് സംഭവം. ഭാര്യയ്ക്ക് നേരെ നടന്ന ആക്രമണത്തെ എതിർത്ത ഭർത്താവിന് നേരെ പ്രതികള്‍ വെടിവച്ചു. സംഭവത്തില്‍ നാല് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഭർത്താവിനൊപ്പം ഡോക്ടറെ കണ്ടിട്ട് തിരിച്ചുവരുന്നതിനിടെയാണ് നാല് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.അക്രമികളിൽ നിന്നും തന്നെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനെ സംഘം വെടിവെച്ചതായി യുവതി പോലീസിൽ മൊഴി നൽകിയി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാലുപേർക്കുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.