മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട്; രാജ്യത്ത് ഭീകരാക്രമണ സാധ്യത

single-img
9 September 2019

ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കെതിരെ ഭീകരയുദ്ധം നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് മസൂദിനേ മോചിപ്പിച്ചതെന്നാണ് സൂചന. കശ്മീര്‍ അതിര്‍ത്തികളിലും, സിയാക്കോട്ടിലും, രാജസ്ഥാന്‍ മേഖലകളിലും ഇന്ത്യ സുരക്ഷ ശക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ബില്‍ (യുഎപിഎ) പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസ്ഹര്‍.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം പാക് പ്രധാനമന്ത്രി ഉന്നയിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഏറെ സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ കോടതി അസറിനെ തടവിലാക്കിയത്. അന്താരാഷ്ട്ര തലത്തിലെ ഒറ്റപെടലുകളില്‍ അസ്വസ്ഥനായ ഇമ്രാന്‍ ഏതുവിധേനയും കശ്മീര്‍ വിഷയത്തിലൂടെ ഭീകര സംഘടനകളെ ഒരുമിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ വിലയിരുത്തുന്നു.

2001ലെ പാര്‍ലമെന്റ് ആക്രമണം, കഴിഞ്ഞ ഫെബ്രുവരിയിലെ പുല്‍വാമ ആക്രമണം എന്നിവയ്ക്കു നേതൃത്വം നല്‍കിയത് മസൂദ് അസ്ഹര്‍ ആണ്.