Featured, National

ഇന്ത്യൻ ചരിത്രത്തിൽ ആദ്യം; കൊമേഴ്‌സ്യല്‍ പൈലറ്റായി ആദിവാസി യുവതി

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ആദ്യമായി ഒരു ആദിവാസി യുവതി കൊമേഴ്‌സ്യല്‍ പൈലറ്റായി നേട്ടം കുറിച്ചു.രാജ്യത്ത് ഏറ്റവും കൂടുതൽ മാവോയിസ്റ്റ് ഭീഷണിയുള്ള ഒഡീഷയിലെ മല്‍കാംഗിരി ജില്ലയില്‍ നിന്നാണ് 27വയസുള്ള അനുപ്രിയ മധുമിത ലക്ര ഈ നേട്ടം കരസ്ഥമാക്കിയത്.

ഇന്‍ഡിഗോ എയര്‍ലൈന്‍സിൽ കോ പൈലറ്റായാണ് അനുപ്രിയ ചേര്‍ന്നത്. മല്‍കാംഗിരിയിലെ പോലിസ് കോണ്‍സ്റ്റബിള്‍ മരിനിയാസ് ലാര്‍കയുടെയും ജിമാജ് യാഷ്മിന്‍ ലാക്രയുടെയും മകളാണ് അനുപ്രിയ. തങ്ങളുടെ മകൾ സ്വന്തമാക്കിയ നേട്ടം കുടുംബത്തിനു മാത്രമല്ല സംസ്ഥാനത്തിനും അഭിമാനമാണ് എന്ന് മാതാപിതാക്കള്‍ പറയുന്നു. പൈലറ്റ് പരിശീലനത്തിനായി മകളെ അയയ്ക്കാന്‍ പലപ്പോഴും സാമ്പത്തികബുദ്ധിമുട്ട് നേരിട്ടതായി പിതാവ് പറഞ്ഞു.

ഇതിനായി ലോണെടുത്തും ബന്ധുക്കളില്‍ നിന്ന് സഹായം സ്വീകരിച്ചുമായിരുന്നു പഠിപ്പിച്ചിരുന്നതെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു. എന്താണോ അവള്‍ സ്വപ്‌നം കണ്ടത് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകാന്‍ അനുപ്രിയ കാരണമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. എല്ലാ മാതാപിതാക്കളോടും പെണ്‍കുട്ടികളെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുകയാണെന്നും ജിമാജ് യാഷ്മിന്‍ ലാക്ര പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അനുപ്രിയയെ അഭിനന്ദിച്ചു രംഗത്തെത്തി. ഏഴ്വർഷങ്ങൾക്ക് മുന്‍പാണ് എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് അനുപക എവിയേഷന്‍ അക്കാദമിയില്‍ ചേര്‍ന്നത്.