ജമ്മു കാശ്മീര്‍ – ഹിമാചല്‍ അതിര്‍ത്തിയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലിൽ തീവ്രത അഞ്ച് രേഖപ്പെടുത്തി

single-img
9 September 2019

തുടര്‍ച്ചയായ രണ്ടു ഭൂകമ്പങ്ങള്‍ ഇന്ന് ഉച്ചക്കു 30 മിനിട്ടിനുള്ളില്‍ ജമ്മു കാശ്മീര്‍ -ഹിമാചല്‍ പ്രദേശ് അതിര്‍ത്തികളില്‍ രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത അഞ്ച് രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായിരുന്നതെന്ന് ഷിംല കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

12:10 ന് ഉണ്ടായ ആദ്യത്തെ ഭൂകമ്പം റിക്ടര്‍ സ്‌കൈലില്‍ 5.0 രേഖപ്പെടുത്തുകയും രണ്ടാമത്തേത് 12:40 ന് 3.2 രേഖപ്പെടുത്തി.ജമ്മു കശ്മീരിന്റെ അതിര്‍ത്തിയിലുള്ള ചമ്പ പ്രദേശത്താണ് രണ്ടു ഭൂകമ്പങ്ങളുടെയും പ്രഭവകേന്ദ്രം. മൂന്ന് ദിവസത്തിനുള്ളില്‍ ചമ്പ ജില്ലയിലെ മൂന്നാമത്തെ ഭൂകമ്പമാണിത്. ചമ്പ ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളും ഉയര്‍ന്ന ഭൂകമ്പബാധിത മേഖലയിലാണ് വരുന്നത്.

ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .