അമിത വേഗതയ്ക്ക് മന്ത്രിയും കുടുങ്ങി; പിഴയടച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

single-img
9 September 2019

ഗതാഗത മിയമം ലംഘിച്ചതിന് ഗതാഗത മന്ത്രിയും കുടുങ്ങി. അമിത വേഗതയിൽ സഞ്ചരിച്ച തന്റെ വാഹനം ട്രാഫിക് പോലീസ്പിടികൂടിയെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തന്നെയാണ് വ്യക്തമാക്കിയത്. തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താനും പിഴയടച്ച കാര്യം ഗഡ്കരി പറഞ്ഞത്. മുംബൈയിലുള്ള ബാന്ദ്ര-വര്‍ളി പാതയിലാണ് അമിത വേഗതക്ക് മന്ത്രിയെ പിടികൂടി പിഴയടപ്പിച്ചത്.

കേന്ദ്രം പുറത്തിറക്കിയ പുതുക്കിയ നിയമമനുസരിച്ചുള്ള തുകയാണ് മന്ത്രി അടച്ചത്. കേന്ദ്ര സർക്കാരിന്റെ നൂറ് ദിനപരിപാടിയുടെ ഭാഗമായാണ് ഗഡ്കരി വാര്‍ത്താാസമ്മേളനം നടത്തിയത്. അമിത വേഗത്തിലായിരുന്ന വാഹനം തന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നുവെന്നും ഗഡ്ഗരി പറഞ്ഞു. അതേസമയം പുതിയ നിയമ പ്രകാരം വന്‍ തുക പിഴ ഈടാക്കാനുള്ള തീരുമാനം അഴിമതി വര്‍ദ്ധിപ്പിക്കുമെന്ന ആരോപണത്തെ മന്ത്രി വിമര്‍ശിച്ചു.

റോഡുകളിൽ എല്ലായിടത്തും സിസി ടിവി ക്യാമറകള്‍ നമ്മള്‍ സ്ഥാപിച്ചിട്ടുണ്ട്. പിന്നെങ്ങിനെ അഴിമതി നടക്കുമെന്നും ഇപ്പോഴുള്ള 30 ശതമാനത്തോളം ഡ്രൈവിങ് ലൈസന്‍സുകളും വ്യാജമാണെന്നും ഗഡ്ഗരി പറഞ്ഞു.