ധാതുഖനനന അനുമതി; കേന്ദ്ര സര്‍ക്കാര്‍ പൊതുഖജനാവിന് വരുത്തിയത് നാല് ലക്ഷം കോടി രൂപയുടെ നഷ്ടം; ആരോപണവുമായി കോണ്‍ഗ്രസ്

single-img
9 September 2019

കേന്ദ്രസർക്കാരിനെതിരെ വന്‍ അഴിമതി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് രാജ്യത്തെ ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി സര്‍ക്കാര്‍ നീട്ടിയതിൽ അഴിമതിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ലേലം ഒഴിവാക്കിക്കൊണ്ട് 248 ഇടങ്ങളില്‍ പാട്ടാക്കാലാവധി 50 വർഷത്തേക്ക് നീട്ടി നല്‍കി. ഇതുവഴി പൊതുഖജനാവിന് നാല് ലക്ഷം കോടി രൂപയുടെ നഷ്‍ടമാണ് അനധികൃത ലൈസന്‍സുകള്‍ നീട്ടിയതിലൂടെ ഉണ്ടായതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അനുമതി നല്‍കുന്ന കാര്യത്തില്‍ സുപ്രീം കോടതി നിർദ്ദേശങ്ങൾ മോദി സര്‍ക്കാര്‍ മറികടന്നതായും സിഎജി സിഎജി ഇത് അന്വേഷിക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.