കശ്മീരിൽ വീണ്ടും നിരോധനം ശക്തമാക്കി

single-img
9 September 2019

ശ്രീനഗർ: സംഘർഷം ഒഴിവാക്കാൻ കശ്മീരിലെങ്ങും വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. മുഹറത്തോടനുബന്ധിച്ചു റാലികൾ നിരോധിച്ചിട്ടുണ്ടെങ്കിലും സംഘർഷ സാധ്യത ഒഴിവാക്കാനാണിത്.

അത്യാവശ്യ ചികിത്സയ്ക്കും മറ്റുമായി പോകുന്നവരെ മാത്രം കർഫ്യൂ പാസിന്റെ അടിസ്ഥാനത്തിൽ ബാരിക്കേഡുകൾ കടത്തിവിട്ടാൽ മതിയെന്നു സുരക്ഷാ ഉദ്യോഗസ്ഥർക്കു നിർദേശമുണ്ട്. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ലാൽ ചൗക്കും സമീപപ്രദേശങ്ങളും പൂർണമായും നിരോധിത മേഖലയാക്കി.