ചരിത്ര കുതിപ്പില്‍ നദാല്‍; മെദ്വദേവിനെ തോല്‍പ്പിച്ചു റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

single-img
9 September 2019

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാലിന് കിരീടം. റഷ്യയുടെ ഡാനിയല്‍ മെദ്ദേവിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് നദാല്‍ കിരീടം സ്വന്തമാക്കിയത്. നദാലിന്റെ കരിയറിലെ പത്തൊന്‍പതാം ഗ്രാന്‍സ്ലാം കിരീടം കൂടിയാണിത്. ഇനി റോജര്‍ ഫെഡററുടെ 20 ഗ്രാന്‍സ്ലാമെന്ന നേട്ടത്തിനൊപ്പമെത്താന്‍ നദാലിന് ഒരൊറ്റ കിരീടം കൂടി മതി.

ഗ്രാന്‍സ്ലാമിലെ ആദ്യ ഫൈനലെന്ന ആശങ്കകളില്ലാതെ ആയിരുന്നു റഷ്യന്‍ താരമായ മെദ്വെദേവ് രണ്ടാം സീഡായ നദാലിന് മുന്നില്‍ കളിച്ചത്. ആദ്യ രണ്ട് സെറ്റും നഷ്ടപ്പെട്ട മെദ്വദേവ് മൂന്നാം സെറ്റില്‍ തിരിച്ചുവന്ന് 5-7 നിലനിര്‍ത്തി. നാലാം സെറ്റും മെദ്വെദേവ് നേടി. എന്നാല്‍ നിര്‍ണായകമായ അഞ്ചാം സെറ്റ് സ്വന്തമാക്കി നദാല്‍ പത്തൊമ്പതാം കിരീടം സ്വന്തമാക്കി.

യുഎസ് ഓപ്പണില്‍ നാലാം തവണയാണ് നദാല്‍ കിരീടം സ്വന്തമാക്കുന്നത്. സെമിയില്‍ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയെ പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലില്‍ എത്തിയത്.നൊവാക് ജോക്കോവിച്ച്, റോജര്‍ ഫെഡറര്‍ തുടങ്ങിയ മുന്‍ ജേതാക്കള്‍ നേരത്തെതന്നെ പുറത്തായിരുന്നു.