ഇപ്പോൾ രാജ്യത്ത് അധികാരത്തിലിരിക്കുന്നവര്‍ ഹിന്ദുമതത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അറിഞ്ഞവരല്ല: ശശി തരൂർ

single-img
8 September 2019

ഇപ്പോൾ രാജ്യത്ത് അധികാരത്തിലിരിക്കുന്നവര്‍ ഹിന്ദുമതത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അറിഞ്ഞവരല്ലെന്നും വിശ്വാസത്തെ കോമാളിത്തരമാക്കി മാറ്റിയവരാണെന്നും ശശി തരൂര്‍ എംപി. ഹിന്ദി ഹൃദയഭൂമികയിൽ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പാര്‍ട്ടി മൃദുഹിന്ദുത്വത്തെ കൂട്ടുപിടിക്കരുതെന്നും അങ്ങിനെ ചെയ്യുന്നത്പാര്‍ട്ടിയെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തരൂരിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ദി ഹിന്ദു വേ: ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഹിന്ദുയിസം’മിന്റെ പ്രകാശനത്തിന് മുന്നോടിയായി പിട.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. കോൺഗ്രസ് പാർട്ടിയിലെ ഒരംഗമെന്ന നിലയില്‍ ഈ പാര്‍ട്ടിയ്ക്ക് ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് വിശ്വസിക്കുന്നു, ഇപ്പോഴുള്ള അക്രമണോത്സുകമായ ദേശീയതാ പ്രവണതകള്‍ ഇല്ലാതാകുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും തരൂര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള പ്രവണതകളെ ചെറുക്കുന്ന യുവാക്കളടക്കമുള്ള ശുഭാപ്തിവിശ്വാസികളുടെ കൂട്ടത്തിലാണ് താനെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഭരിക്കുന്നവർ വളരെ ചുരുങ്ങിയ ഒരു രാഷ്ട്രീയ ആയുധമാക്കി വിശ്വാസത്തെ മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ മാത്രമാണ് അവരുടെ ഉദ്ദേശ്യം.