മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജഠ്മലാനി അന്തരിച്ചു

single-img
8 September 2019
Ram Jethmalani

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന രാം ജഠ്മലാനി (95) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ്. വാജ്‌പേയി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്ന ജഠ്മലാനി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടക്കാലത്ത് ബിജെപിയില്‍ നിന്ന് രാജിവെച്ചു. രാം ബൂല്‍ചന്ദ് ജഠ്മലാനി എന്നാണ് മുഴുവന്‍ പേര്. 

സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളായ ജഠ്മലാനി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.