കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമം കേരള സമൂഹം തിരിച്ചറിയും; കോടിയേരിക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
8 September 2019

ആത്മാഭിമാനം ഉണ്ടെങ്കിൽ പിജെ ജോസഫ് യുഡിഎഫ് മുന്നണി വിടണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിജെ ജോസഫിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ സിപിഎമ്മിന് എന്ത് അര്‍ഹതയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. കേരള കോണ്‍ഗ്രസിൽ നിലവിലുള്ള അഭിപ്രായ ഭിന്നതകള്‍ ഊതിപ്പെരുപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമം കേരള സമൂഹം തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

ആത്മാഭിമാനം ഉണ്ടെങ്കിൽ പിജെ ജോസഫ് യുഡിഎഫ് വിടണമെന്നും ജോസഫിനെ കൂക്കിവിളിച്ചവരെ നിയന്ത്രിക്കാന്‍ പോലും യുഡിഎഫ് മുന്നണിയുടെ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നുമായിരുന്നു കൊടിയേരിയുടെ പ്രസ്താവന. ഇത്തരത്തിൽ അവസ്ഥ ഒരു യുഡിഎഫ് നേതാവിനും കേരളത്തില്‍ സംഭവിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.