കേന്ദ്രസർക്കാരിന്റെ നൂറ് ദിനങ്ങൾ; രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത് വൻ മാറ്റങ്ങൾക്കെന്ന് പ്രധാനമന്ത്രി

single-img
8 September 2019

എന്‍ഡിഎ മുന്നണി സര്‍ക്കാര്‍ രണ്ടാമതും അധികാരമേറ്റ് ആദ്യ നൂറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ കാലയളവില്‍ എത്ര വലിയ തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 130 കോടി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇപ്പോൾ വന്‍ മാറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ കഴിഞ്ഞ 60 വര്‍ഷത്തെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് കുറഞ്ഞ സമയത്തില്‍ ഇത്രയധികം ബില്ലുകള്‍ പാസാക്കുന്നത്. മുത്തലാഖ് ഉൾപ്പെടെയുള്ള സുപ്രധാന ബില്ലുകളാണ് ഈ സെഷനില്‍ പാസാക്കിയത്. കാശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാനും സാധിച്ചു.

ധാരാളം പുതിയ വികസന പദ്ധതികള്‍ പ്രാബല്യത്തില്‍ വരുത്താനും ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ടെന്നും ദിശാബോധമുള്ള മാറ്റങ്ങളുടെയും വികസനത്തിന്റെയും നൂറ് ദിനങ്ങളാണ് കടന്നുപോകുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി.