ചാവക്കാട് കൊലപാതകം: മുഖ്യ പ്രതിയായ എസ്‍ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറി പിടിയില്‍

single-img
8 September 2019

തൃശൂർ ജില്ലയിലെ ചാവക്കാട് പുന്നയിൽ കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറയ്ക്കല്‍ ജമാല്‍ പിടിയില്‍. ഇയാൾ എസ്‍ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറിയാണ്ഈ അറസ്റ്റോടെ നൗഷാദ് വധത്തില്‍ പിടിയിലായവരുടെ എണ്ണം ആറായി.

ഇന്ന് തമിഴ്‍നാട്ടില്‍ നിന്നാണ് ജമാലിനെ പോലീസ് പിടികൂടിയത്. നൗഷാദ് കൊലപാതകത്തിൽ ആകെ 20 പ്രതികളാണുളളത്. ഇതിന് മുൻപ് കേസിലെ മുഖ്യപ്രതികളിലൊരാളായ വടക്കേക്കാട് സ്വദേശി ഫെബീർ, മറ്റ് പ്രതികളായ ഫൈസൽ, മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കർ, മുബീൻ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ജൂലൈ മാസം 31നാണ് കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്.