ഇന്ത്യയ്ക്കിതു പ്രത്യാശയുടെ കിരണം! ചന്ദ്രനിൽ വിക്രം ലാൻഡർ കണ്ടെത്തിയെന്ന് ഇസ്റോ

single-img
8 September 2019
chandrayaan-lander

ബെംഗളൂരു: ചന്ദ്രനിൽ ഇറങ്ങിയ വിക്രം ലാൻഡർ കണ്ടെത്തിയതായി ഇസ്റൊ ചെയർമാൻ ഡോ. കെ.ശിവൻ. ലാൻഡറിന്റെ ലൊക്കേഷൻ കണ്ടെത്തി. ലാൻഡറിന്റെ തെർമൽ ഇമേജ്, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്റർ പകർത്തിയിട്ടുണ്ട്.

എന്നാൽ ഓർബിറ്ററും ലാൻഡറും തമ്മിൽ ആശയവിനിമയം സാധ്യമായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണെന്നും ശിവൻ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ചന്ദ്രയാൻ – 2 ദൗത്യത്തിന്റെ അന്തിമഘട്ടത്തിലാണു ലാൻഡർ കാണാതായത്.