കൃത്രിമരേഖയുണ്ടാക്കി രാജ്യം വിടാന്‍ ശ്രമം;ഗോകുലം ഗോപാലന്റെ മകന് യുഎഇയിൽ തടവുശിക്ഷ

single-img
8 September 2019

കൃത്രിമ രേഖ ചമച്ചു രാജ്യം വിടാന്‍ ശ്രമിച്ച കേസില്‍ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന് തടവുശിക്ഷ. അല്‍ഐന്‍ ക്രിമിനല്‍ കോടതിയാണ് ഒരു മാസത്തെ തടവിന് ശേഷം നാടുകടത്താന്‍ ശിക്ഷ വിധിച്ചത്.

നിലവില്‍ ചെക്ക് കേസ് നിലനില്‍ക്കുന്നതിനാല്‍ തടവ് പൂര്‍ത്തിയായാലും ബൈജു ഗോപാലന് രാജ്യം വിടാന്‍ സാധിച്ചേക്കില്ല. ദുബായില്‍ ഹെല്‍ത്ത് കെയര്‍ സ്ഥാപനം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ചെന്നൈ സ്വദേശിനി രമണി നല്‍കിയ കരാര്‍ ലംഘന കേസില്‍ ബൈജുവിന് യാത്രാവിലക്കുള്ളത്.

2 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയെന്നു കാണിച്ചാണ് രമണി പരാതി നല്‍കിയത്.കേസില്‍നിന്നു രക്ഷപ്പെടാനായി ഓഗസ്റ്റ് 23ന് യുഎഇയില്‍ നിന്നു റോഡ് മാര്‍ഗം ഒമാനിലേക്ക് കടക്കാന്‍ ശ്രമിക്കവെ അതിര്‍ത്തിയില്‍ വെച്ചാണ് ബൈജു പോലീസിന്റെ പിടിയിലായത്.