ഉയര്‍ന്ന പിഴ അശാസ്ത്രിയം; മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ കോടിയേരി

single-img
8 September 2019

മോട്ടോര്‍ വാഹന നിയമ ഭേദഗതിയെ വിമര്‍ശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭേദഗതി അശാസ്ത്രിയമാണെന്നും ഉയര്‍ന്ന പിഴ വിപരീത ഫലമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. പിഴ കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കുകയാണു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനത്തിന്റെ നടുവൊടിക്കുന്നതാണ് ഇപ്പോഴത്തെ നിയമം. അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാകണം നിയമങ്ങളെന്നും കോടിയേരി പറഞ്ഞു

നിയമം നടപ്പാക്കുന്നതിനു മുമ്പു ഗതാഗതവകുപ്പു കൃത്യമായി ഗൃഹപാഠം നടത്തിയില്ല എന്ന വിശകലനമാണു സിപിഎമ്മിനുള്ളത്. ഈ ഘട്ടത്തില്‍ സംസ്ഥാനത്തു നിയമം നടപ്പാക്കുന്നതു തത്കാലത്തേക്കു മാറ്റി വയ്ക്കാമോ എന്നു പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോടിയേരി പറഞ്ഞു.