ധനുഷ് ചിത്രം അസുരന്റെ ട്രെയ്ലര്‍ ഇന്ന് റിലീസ് ചെയ്യും

single-img
8 September 2019

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അസുരന്റെ ട്രെയ്ലര്‍ ഇന്ന് റിലീസ് ചെയ്യും. മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ചിത്രം ഒക്ടോബര്‍ നാലിനാണ് പ്രദര്‍ശനത്തിന് എത്തുക. വലിയ വിജയം നേടിയ ‘വടൈ ചെന്നൈക്ക്’ ശേഷം വെട്രിമാരന്‍ ധനുഷ് കൂട്ടുകെട്ടിലെ ചിത്രമാണ് അസുരന്‍.

ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് കലൈപുലി എസ് താണു ആണ്.