ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന് ടൊറോന്റോ ഫിലിം ഫെസ്റ്റിവലില്‍ നിറഞ്ഞ കയ്യടി

single-img
8 September 2019

ലോകത്തിലെ ഏറ്റവും പ്രെസ്റ്റീജിയസായ ടൊറോന്റോ ഫിലിം ഫെസ്റ്റിവലില്‍ ജെല്ലിക്കെട്ടിന് നിറഞ്ഞ കയ്യടി. ഒരു കാള കയര്‍ പൊട്ടിച്ചു ഓടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയില്‍. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന, ഉള്ളില്‍ ഉദ്യേഗം തിളപ്പിക്കുന്ന മാരക സിനിമയാണ് ജെല്ലിക്കെട്ട്.

വിഷ്വല്‍ ആന്‍ഡ് സൗണ്ട് ഇഫക്റ്റുകള്‍ക്കാണ് സിനിമയില്‍ കൂടുതല്‍ പ്രാധാന്യം. അത് കൊണ്ട് തന്നെ കാണുന്ന തീയറ്ററുകളുടെ നിലവാരമനുസരിച്ചു ആസ്വാദനവും കൂടും.

ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, ചെമ്പന്‍ വിനോദ്, ആന്റണി വര്‍ഗീസ്, ശാന്തി ബാലകൃഷ്ണന്‍, ഹരീഷ്, പ്രശാന്ത് പിള്ളൈ, ഛായഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ എന്നിവരാണ് ടൊറന്റെ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തത്.

പ്രേക്ഷകരില്‍ നിന്നും ഫെസ്റ്റിവലില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ചിത്രം പീപ്പിള്‍ ചോയ്സ് അവാര്‍ഡിന് അര്‍ഹമായി തീരും. ഒക്ടോബറിലാണ് ജെല്ലിക്കെട്ട് കേരളത്തിലെ തീയ്യേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.