വിനായകനും മഞ്ജുവാര്യരും ‘പോത്തി’ലൂടെ ആദ്യമായി ഒന്നിക്കുന്നു

single-img
7 September 2019

വിനായകനും മഞ്ജുവാര്യരും ഒരു സിനിമയിൽ ആദ്യമായി ഒന്നിക്കുന്നു. നവാഗതനായ സഹാര്‍ ബാവ സംവിധാനം ചെയ്യുന്ന ‘പോത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. സംവിധായകനായ സഹാര്‍ ബാവ തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിൽ സിദ്ധിഖ്, ലാല്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്ന മറ്റുള്ളവര്‍.

ഒക്ടോബര്‍ 16ന് ആന്ധ്രയിൽ ചിത്രീകരണം ആരംഭിക്കും. കേരളത്തിൽ പാലക്കാട്, എറണാകുളം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്‍. മെല്‍ബല്‍ ക്രിയേഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്. തമിഴിൽ ധനുഷിനോടൊപ്പം അഭിനയിക്കുന്ന അസുരന്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റെ റീലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.

അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, കമല്‍ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടല്‍ എന്നീ ചിത്രങ്ങളാണ് വിനായകന്റേതായി റിലീസ് ചെയ്യാനുള്ളത്.