സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍; മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രൻസിന്

single-img
7 September 2019

സിംഗപ്പൂരില്‍ അവസാനിച്ച സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലില് മികച്ച നടനുള്ള പുരസ്‌ക്കാരത്തിന് ഇന്ദ്രന്‍സ് അര്‍ഹനായി. മലയാള സിനിമയായ വെയില്‍മരങ്ങള്‍ എന്ന ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയിത്തിനാണ് പുരസ്കാരം ലഭിച്ചത്. ഈ സിനിമയ്ക്ക് മുൻപ് ഷാങ്ഹായി ചലച്ചിത്രമേളയിലും പുരസ്കാരം ലഭിച്ചിരുന്നു.

കേരളത്തില്‍ നിന്നും ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ് ലഭിച്ചത്. കേരളത്തിൽ മണ്‍റോ തുരുത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് വെയില്‍മരങ്ങള്‍ ചിത്രീകരിച്ചത്.

ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്