കാശ്മീര്‍ ഉൾപ്പെടെയുള്ള ദേശീയ വിഷയങ്ങള്‍ പാലാ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകും: പിഎസ് ശ്രീധരൻ പിള്ള

single-img
7 September 2019

കാശ്മീര്‍ വിഷയത്തില്‍ രാജ്യത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായ നിലപാട് എടുത്ത പാര്‍ട്ടിയുടെ പ്രതിനിധിക്കെതിരെ പാലാ ഉപതെരഞ്ഞെടുപ്പിൽ വിധിയെഴുത്ത് ഉണ്ടാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഒരേസമയം 50 പേർക്കിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന ഒരു സ്ഥാപനം പാലായിലില്ല.

സംസ്ഥാനത്ത് വികസന വികസന കാര്യത്തില്‍ ഏറെ പിന്നിലാണ് പാലായെന്നും കാശ്മീര്‍ ഉള്‍പ്പെടെയുള്ള ദേശീയ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചയാകുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ശക്തമായ മുന്നേറ്റം ഉണ്ടാക്കും. പാലായില്‍ എന്‍ഡിഎയുടെ മികച്ച സ്ഥാനാര്‍ത്ഥിയാണ് ഹരി. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ 8000 വോട്ടില്‍ നിന്നും മുന്നണിയെ 20000 ലേറെ വോട്ടുകളിലേക്ക് ഉയര്‍ത്തിയ സ്ഥാനാര്‍ത്ഥിയാണ് ഹരിയെന്നും അദ്ദേഹം പറഞ്ഞു.