പിറന്നാൾ നിറവിൽ മമ്മൂട്ടി; ആശംസകളുമായി താര ലോകവും ആരാധകരും

single-img
7 September 2019

മലയാള സിനിമയിലെ നിത്യയൗവനമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അദ്ദേഹത്തിന്റെ 68-ാം ജന്മദിനമായിരുന്നു സെപ്തംബര്‍ ഏഴ്. മമ്മൂട്ടിക്ക് ഈ ദിനത്തിൽ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ആരാധകരും താരലോകവും. താര ലോകത്തുനിന്നും പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, അജു വര്‍ഗീസ്,അനു സിതാര മഞ്ജു വാര്യർ തുടങ്ങി നിരവധി താരങ്ങളാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായെത്തിയത്.

Happy and proud to share my journey alongside this Legendary Actor and great Human Being!!🤗🤗🥳Happy Birthday Mammookka😘

Posted by Kunchacko Boban on Friday, September 6, 2019

മമ്മൂട്ടിയോടോപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മകനും നടനുമായ ദുൽഖർ സൽമാൻ പിറന്നാൾ ആശംസകൾ നേർന്നത്. ‘ഞാന്‍ ഇന്ന് എന്താണോ അതിന് കാരണക്കാരനായ ആള്‍ക്ക് ജന്മദിനാശംസകള്‍.. – ദുല്‍ഖര്‍ എഴുതുന്നു. അതേപോലെ തന്നെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് കുഞ്ചാക്കോ ബോബനും ആശംസകൾ നേർന്നത്.

Happiest birthday to the reason for my being ! Inspiring us everyday, being full of love for all of us and always…

Posted by Dulquer Salmaan on Friday, September 6, 2019

ഗുരുനാഥന് പിറന്നാൾ ആശംസകൾ എന്നായിരുന്നു ജയസൂര്യയുടെ ആശംസ. എന്നും മമ്മൂട്ടിയുടെ ആരാധകൻ എന്ന അടിക്കുറിപ്പോടെ പൃഥ്‌വിയും എത്തി. ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായാണ് താരത്തിന്റെ ആരാധിക അനു സിതാര മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ നേർന്നത്.ചെറുപ്പം മുതൽ താനൊരു കട്ട മമ്മൂട്ടി ഫാന്‍ ആണെന്ന പല വേദികളില്‍ തുറന്നുപറഞ്ഞിട്ടുള്ള താരമാണ് അനു സിത്താര.

ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അനു മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
തോളിൽ ഇട്ടിരുന്ന ചുരിദാറിന്റെ ഷാളില്‍ ‘Happy Birthday മമ്മൂക്ക’ എന്നെഴുതിയിട്ടുണ്ട്. അതില്‍ മമ്മൂട്ടിയുടെ മുഖം വിവിധ സിനിമകളിലെ ഗെറ്റപ്പുകളും കാണാം. ഈ ഷാള്‍ വീശിയായിരുന്നു അനു സിത്താര പ്രിയ താരത്തിന് ജന്മദിനാശംകള്‍ നേർന്നത്.

Happy birthday dear mammooka ❤️❤️😘😘😘

Posted by Anu Sithara on Friday, September 6, 2019

പുതിയ സിനിമയായ ഗാന ഗന്ധർവ്വൻ സിനിമയുടെ ടീസർ പങ്കുവെച്ചാണ് മഞ്ജു വാര്യർ നിത്യ യൗവ്വനത്തിനു പിറന്നാൾ ആശംസിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിനു മുന്‍പില്‍ തടിച്ചു കൂടി. ഇക്കുറി ആരാധകരുടെ ആവേശത്തില്‍ പങ്കു ചേരാന്‍ പുതിയ മമ്മൂട്ടി ചിത്രം ‘ഗാനഗന്ധര്‍വന്‍’ സംവിധായകന്‍ രമേശ്‌ പിഷാരടിയും ഉണ്ടായിരുന്നു. ആരാധകരുടെ ആര്‍പ്പു വിളികള്‍ക്കിടയിലേക്ക് താരം ഇറങ്ങി ചെന്ന്, ആശംസകള്‍ സ്വീകരിച്ചു.