പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: പ്രതികൾക്ക് നുണപരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച്

single-img
7 September 2019

പരീക്ഷാ തട്ടിപ്പ് നടത്തി പിഎസ്‍സി റാങ്ക് പട്ടികയില്‍ ഇടംനേടിയ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച്. ആവശ്യവുമായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. അതേപോലെ, ഇരുവരെയും വീണ്ടും അതേ പരീക്ഷയെഴുതിപ്പിക്കാനും ക്രൈംബ്രാഞ്ച് നീക്കംനടത്തുന്നുണ്ട്.

ഇവർ ചോർത്തിയ ചോദ്യപേപ്പർ ഉപയോഗിച്ച് ജയിലിൽ തന്നെ ഇരുവരെയുംകൊണ്ട് പരീക്ഷയെഴുതിപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. ഇതിന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണൻ കഴിഞ്ഞ ദിവസം സിജെഎം കോടതിയുടെ അനുമതി തേടിയിരുന്നു.

ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താൽ ശിവരഞ്ജിത്ത് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിൽ ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്. പിന്നീട് ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇവർ ചോർത്തിയ ചോദ്യപേപ്പറുമായിട്ടായിരുന്നു ജയലിൽ വച്ച് ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ഇരുവരുടെയും കോപ്പിയടി സ്ഥരീകരിക്കാനാണ് ജയിൽ വച്ച് ചോർത്തിയ അതേ ചോദ്യപേപ്പർവച്ച് പരീക്ഷ നടത്താൻ തീരുമാനിച്ചത്.