തിരുവനന്തപുരം ടെക്‌നോ പാർക്കിനടുത്ത് 1 കിലോ കഞ്ചാവ് പിടിച്ചു

single-img
7 September 2019

തിരുവനന്തപുരം: കഴകൂട്ടം ടെക്‌നോ പാർക്കിനടുത്ത് കുളത്തൂരലാണ് ഒരു കിലോയിലധികം കഞ്ചാവ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടി. കഴക്കൂട്ടം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ പ്രദീപ് റാവു വിന്റേയും എ ഇ ഐ മുകേഷ് കുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ്, തൊണ്ടിയടക്കം പ്രതിയെ പിടികൂടിയത്.

ഇന്നലെ രാത്രി 10.30 യോടെയാണ് ബൈക്കിൽ കടത്താൻ ശ്രമിച്ച 1 കിലോ 100 ഗ്രാം കഞ്ചാവ് അന്വേഷണ സംഘം പിടിച്ചെടുത്തത്. പൗണ്ടുകടവ് സ്വദേശി പുളിമൂടും വീട്ടിൽ നവാസ് (35)ആണ് പിടിയിലായത്. ഇയാളുടെ പൾസർ ബൈക്കിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാൾ പ്രധാന കണ്ണിയാണെന്ന സംശയം ഉണ്ട്. കഴക്കൂട്ടം ടെക്നോപാർക്ക് ഭാഗങ്ങളിൽ ചില്ലറ വില്പനക്ക് കഞ്ചാവെത്തിക്കുന്നതും ഇയാളാണെന്നാണ് സൂചന.

എക്സൈസ് കഴക്കൂട്ടം റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. ഹരികുമാർ, സുബിൻ, ജസീം, വിപിൻ, ഷംനാദ്, രാജേഷ്, സുനിൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.