ഇന്ത്യന്‍ രാഷ്ട്രപതിക്ക് പാക് വ്യോമ മാർഗ്ഗത്തിലൂടെ പറക്കാൻ അനുമതി നിഷേധിച്ച് പാകിസ്താന്‍

single-img
7 September 2019

ഇന്ത്യൻ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‍റെ വിമാനത്തിന് പാക് വ്യോമ മാർഗ്ഗത്തിലൂടെ പറക്കാൻ പാകിസ്താൻ അനുമതി നിഷേധിച്ചു. പാക് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ചാണ് അവിടെനിന്നുള്ള ഏജന്‍സി വാർത്ത നൽകിയിരിക്കുന്നത്. ഇന്ത്യൻ നിലപാടുകളിൽ പ്രതിഷേധിച്ചാണ് അനുമതി നിഷേധിച്ചതെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹ്‍മൂദ് ഖുറേഷി അറിയിച്ചു.

ഐസ്‍ലാന്‍ഡിലേക്ക് പോകുന്നതിനായി ഇന്ത്യന്‍ രാഷ്ട്രപതി പാക് വ്യോമപാത ഉപയോഗിക്കുന്നതിന് ഇന്ത്യ അനുമതി ചോദിച്ചു, പക്ഷെ അദ്ദേഹത്തിന് അനുമതി നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെന്നും പാക് വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.