ജാതീയ അധിക്ഷേപം; യുപിയിൽ ദലിത് ഉദ്യോഗസ്ഥന്‍ അത്മഹത്യ ചെയ്തു

single-img
7 September 2019

ജാതീയ അധിക്ഷേപത്തെ തുടർന്നുള്ള അപമാനങ്ങള്‍ സഹിക്കാനാവാതെ യുപിയിൽ ദലിത് ഉദ്യോഗസ്ഥന്‍ അത്മഹത്യ ചെയ്തു. ലഖിംപൂര്‍ ഖേരിഎന്ന ജില്ലയിലെ ഗ്രാമവികസന ഉദ്യോഗസ്ഥനായ ത്രിവേന്ദ്ര കുമാര്‍ ഗൗതം ബുധനാഴ്ച വീടിനുള്ളിലെ സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.പിറ്റേ ദിവസമാണ് വാടകവീട്ടില്‍ നിന്നും ഉദ്യോഗസ്ഥന്‍റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.

തന്നെ കര്‍ഷക സമിതിയുടെ ജില്ലാ പ്രസിഡന്‍റും അയല്‍ ഗ്രാമത്തിലെ ഒരാളും ഉള്‍പ്പെടെയുള്ളവര്‍ ജാതീയമായി അധിക്ഷേപിച്ചിട്ടുണ്ടെന്നും ഇത് സഹിക്കാനാവാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും പോലീസ് വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. അതിനിടെ ഒരു പൊതുപരിപാടിയില്‍ ഉദ്യോഗസ്ഥനെ ജാതീയമായി അപമാനിക്കുന്നതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

റിസര്‍വേഷന്‍റെയും ജാതിയുടെയും പേരിൽ പലതവണ സംഘടിതമായി താൻ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ഗൗതം എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.