ചെന്നൈയിൽ നിർബന്ധിത ബാലവേല ചെയ്തിരുന്ന 52 കുട്ടികൾ ഉൾപ്പെടെ 61 തൊഴിലാളികളെ മോചിപ്പിച്ചു

single-img
7 September 2019

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ആഭരണ നിര്‍മാണ യൂണിറ്റുകളില്‍ നിർബന്ധിത ജോലിക്ക്​ നിയോഗിക്കപ്പെട്ടിരുന്ന 52 കുട്ടികൾ ഉൾപ്പെടെ 61 വടക്കേന്ത്യന്‍ തൊഴിലാളികളെ ചെന്നൈ പൊലീസ്​ മോചിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത 52 ആണ്‍കുട്ടികളും ഉള്‍പ്പെടുന്ന സംഘത്തെയാണ് മോചിപ്പിച്ചത്.

കോണ്ടിത്തോപ്പ്​ വാള്‍ടാക്​സ്​ റോഡിലെ അഞ്ച്​ ജ്വല്ലറി യൂണിറ്റുകളില്‍ ആറു വര്‍ഷമായി ജോലി ചെയ്​തിരുന്ന പശ്ചിമബംഗാള്‍ സ്വദേശികളായ 61 പേരും 22 വയസിന്​ താഴെയുള്ളവരാണ്​. അതായത് ഇവിടെ എത്തുമ്പോൾ എല്ലാവരും 18 വയസിൽ താഴെ മാത്രം പ്രായമുള്ളവരായിരുന്നു എന്നാണ് ഇത് നൽകുന്ന സൂചന.

‘ഇന്‍റര്‍നാഷനല്‍ ജസ്​റ്റീസ്​ മിഷന്‍ (ഐ .ജെ.എം) എന്ന സന്നദ്ധ സംഘടന നല്‍കിയ വിവരത്തിന്റെ അടിസ്​ഥാനത്തിലാണ്​ നടപടി. രക്ഷിതാക്കള്‍ക്ക്​ കുറഞ്ഞ തുക മുന്‍കൂര്‍ നല്‍കിയ യൂണിറ്റുടമകള്‍ ദിവസവും 14 മണിക്കൂര്‍ വരെ തുടര്‍ച്ചയായി കുട്ടികളെ പണിയെടുപ്പിച്ചിരുന്നതായാണ്​ വിവരം.