ശ്വാസ തടസം; ബുദ്ധദേവ് ഭട്ടാചാര്യ അതീവ ഗുരുതരാവസ്ഥയില്‍

single-img
7 September 2019

പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് വുഡ്‌ലാൻഡ്‌ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ്‌ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവിൽ പരിശോധനകൾ തുടരുകയാണ്. അദ്ദേഹത്തിന്റെ രക്ത സമ്മർദ്ദം കുറഞ്ഞതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത്‌ മിശ്ര, ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി എന്നിവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.