World

ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണം; 7 രാജ്യങ്ങൾ സംയുക്ത കരാറിൽ ഒപ്പ് വെച്ചു

ഭാവിയിലേക്കായി ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണം ചര്‍ച്ച ചെയ്യാൻ വിളിച്ചുചേര്‍ത്ത കൂടിക്കാഴ്ചയില്‍ സംയുക്തകരാറിന് ധാരണ. ഇന്ന് കൊളംബിയയില്‍ ചേര്‍ന്ന കൂടിക്കാഴ്ചയില്‍ ബ്രസീല്‍, പെറു, ബൊളീവിയ, ഇക്യൂഡര്‍, ഗുയാന, സുറിനേം എന്നീ 7 രാജ്യങ്ങളുടെ ഭരണാധികാരികൾ പങ്കെടുത്തു.
അപകട ഘട്ടത്തിൽ ദുരന്തനിവാരണത്തിലെ പരസ്പര സഹകരണത്തിനും സാറ്റ്‌ലൈറ്റ് ഉപയോഗത്തിനും പ്രകൃതിനാശങ്ങളില്‍ പരസ്പരം സുതാര്യമായ വിവരകൈമാറ്റത്തിനുമാണ് ധാരണയായത്.

ഇതോടൊപ്പം ആമസോണ്‍വനങ്ങളിലെ അനധികൃത വനനശീകരണത്തിനെതിരെയും കൈയ്യേറ്റത്തിനെതിരെയും എതിരെ ഒരുമിച്ച് നടപടിഎടുക്കുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി. യോഗത്തിൽ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ബൊല്‍സുനാരോയുടെ അസാന്നിധ്യത്തില്‍ ബ്രസീല്‍ വിദേശകാര്യ മന്ത്രി എര്‍ണസ്റ്റോ അരാജുവോ ആണ് കൂടിക്കാഴ്ചയില്‍ രാജ്യത്തെ പ്രതിനിധീകരിച്ചത്. അതേസമയം വീഡിയോകോളിലൂടെ ബൊല്‍സുനാരോ സമ്മിറ്റില്‍ സംസാരിച്ചു. വിഷയത്തിൽ വിദേശ ശക്തികളെ ഇടപെടുത്തരുത് എന്നാണ് വീഡിയോകോളിലൂടെ ബൊല്‍സുനാരോ പറഞ്ഞത്.