കശ്മീരിലെ മാധ്യമ നിയന്ത്രണം; ഹര്‍ജികള്‍ സെപ്റ്റംബര്‍ 16ന് പരിഗണിക്കും

single-img
6 September 2019

ഡല്‍ഹി: ജമ്മുകശ്മീരിലെ മാധ്യമ നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഈ മാസം 16 ലേക്കു മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണു തീരുമാനം. കശ്മീരിലെ അസ്വാഭാവിക നടപടികളുടെ ഭാഗമായി മാധ്യമങ്ങള്‍ക്കും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് മാറ്റിവച്ചത്.

കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭസീന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തെഹ്‌സീന്‍ പുനാവാല എന്നിവരുടെ ഹര്‍ജികളില്‍ കോടതി കഴിഞ്ഞ 28നു കേന്ദ്ര സര്‍ക്കാരിനു നോട്ടിസ് അയച്ചിരുന്നു. ശ്രീനഗറില്‍ നിന്നു പത്രം പ്രസിദ്ധീകരിക്കാനാവാത്ത സ്ഥിതിയാണെന്നും യാത്ര ചെയ്ത് വാര്‍ത്തകള്‍ ശേഖരിക്കാന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് സാധിക്കുന്നില്ലെന്നും അനുരാധയ്ക്കു വേണ്ടി വൃന്ദ ഗ്രോവര്‍ വാദിച്ചു. എന്നാല്‍ ശ്രീനഗറില്‍ നിന്ന് ഒട്ടേറെ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നായിരുന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ എതിര്‍വാദം