ശബരിമല ഭരണകാര്യങ്ങളിൽ നിയമ നിർമ്മാണം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് ദേവസ്വംമന്ത്രി

single-img
6 September 2019

ശബരിമല ക്ഷേത്രത്തിൽ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ആലോചിച്ചിട്ടില്ലെന്ന് സംസ്ഥാന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭരണകാര്യങ്ങളിൽ അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നും ദേവസ്വംമന്ത്രി പറഞ്ഞു.

ശബരിമല ക്ഷേത്ര ഭരണകാര്യങ്ങളിൽ ഉൾപ്പെടെ കൃത്യമായ ചട്ടങ്ങളുമായി നിയമനിർമാണം നടത്തുമെന്ന് സംസ്ഥാനസർക്കാർ രേഖാമൂലം സുപ്രീംകോടതിയെ അറിയിച്ചതായി വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സുപ്രീം കോടതി വിധി വിവാദമായ സമയം ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രത്യേക നിയമനിർമാണം നടത്തുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറഞ്ഞിരുന്നു. പക്ഷെ ഇതിൻമേൽ തുടർ നടപടികളൊന്നുമുണ്ടായില്ല.