റോബര്‍ട്ട് മുഗാബെ അന്തരിച്ചു

single-img
6 September 2019

സിംഗപ്പൂര്‍: സിംബാബ് വെമുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു. 95 വയസായിരുന്നു.സിംഗപ്പൂരിലെ ആശുപത്രിയിലാ യിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഏപ്രില്‍ മുതല്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സിംബാബാ വെയുടെ സ്വാതന്ത്ര്യ സമര നായകനായ മുഗാബെ
1921 ഫെബ്രുവരി 24നാണ് ജനിച്ചത്. സിംബാബ് വെ സ്വാതന്ത്ര്യം നേടിയതിന് ശേഷം 1980ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മുഗാബെ സ്ഥാനമേറ്റു. 1987ല്‍ പ്രധാനമന്ത്രി പദവി ഇല്ലാതാക്കി മുഗാബെ പ്രസിഡന്റായി.

2017 നവംബറില്‍ സൈന്യം അധികാരം പിടിച്ചെടുക്കുകയും ഭരണകക്ഷിയായ സാനുപിഎഫ് പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തതോടെയാണ് റോബര്‍ട്ട് മുഗാബെ പ്രസിഡന്റ് പദം ഒഴിഞ്ഞത്. 37 കൊല്ലം സിംബാബ് വെ ഭരണാധികാരിയായിരുന്നു.