പേഴ്സിനുള്ളില്‍ സൂക്ഷിക്കാനുള്ള സൗകര്യത്തിനാണ് നോട്ടുകളുടെ വലിപ്പം കുറച്ചതെന്ന് റിസര്‍വ് ബാങ്ക്

single-img
6 September 2019

പേഴ്‌സുകളില്‍ സൂക്ഷിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് നോട്ടുകളുടെ വലിപ്പം കുറച്ചതെന്ന് റിസര്‍വ് ബാങ്ക്. ബോംബെ ഹൈക്കോടതിയില്‍ പുതിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാനുള്ള ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണക്കവേയാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.

ഡോളര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കറന്‍സികള്‍ക്ക് ഇന്ത്യയിലെ നോട്ടുകളേക്കാള്‍ വലിപ്പം കുറവാണെന്നും കാഴ്ചവൈകല്യമുള്ളവര്‍ക്ക് സൗകര്യ പ്രദമായ രീതിയിലാണ് നോട്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നന്ന് ആര്‍ബിഐ അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് ഭാരതി ദാംഗ്രേ എന്നിവരുടെ നേതൃത്വത്തിലാണ് വാദം കേട്ടത്.